കഥയല്ലിത് യാഥാർഥ്യം: ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേര്‍ തമ്മില്‍ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകര്‍,

കാലിഫോർണിയ: സ്വപ്നം കാണുന്ന കാര്യങ്ങളെല്ലാം പലപ്പോഴും സംഭവിച്ചു എന്ന് പലരും പറയാറില്ലേ. രാത്രിയില്‍ കാണുന്ന സ്വപ്നങ്ങള്‍ ഓർത്തു വച്ചിട്ട് പിറ്റേദിവസം ഒരാളോട് പറയാനായി ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് മറന്നു പോകാറുമുണ്ട്

നിന്നെ ഞാൻ സ്വപ്നം കണ്ടു' എന്നൊക്കെ പറയാറില്ലേ.. എന്നാല്‍ കിടന്നുറങ്ങുന്ന രണ്ട് വ്യക്തികള്‍ സ്വപ്നം കാണുകയും ആ സ്വപ്നത്തില്‍ ഇരുവരും ആശയവിനിമയം നടത്തുകയും ചെയ്താലോ ?

 അസംഭവ്യമെന്ന് തോന്നുന്ന കാര്യം വിജയകരമായി നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. കാലിഫോർണിയ REMspace എന്ന സ്റ്റാർട്ടപ്പ് കമ്പിനിയിലെ ഗവേഷകർ ആണ് അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസത്തെ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തില്‍ തന്നെ നമ്മള്‍ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. ഈ സ്വപ്നത്തെ, നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതും ലൂസിഡ് ഡ്രീമിംങിന്റെ സവിശേഷതയാണ്. 

നിരന്തരമായ പരിശീലനങ്ങളിലൂടെ ലൂസിഡ് ഡ്രീമിംഗ് കാണാനുള്ള കഴിവ് സ്വായത്തമാക്കാൻ സാധിക്കും. ഇന്നലെവരെ സയൻസ് ഫിക്ഷൻ ചിത്രങ്ങളില്‍ കണ്ടിരുന്ന ഈ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസത്തെ ആണിപ്പോള്‍ പ്രവർത്തികമാക്കിയിരിക്കുന്നത്.

ഉറക്കവും ലൂസിഡ് ഡ്രീമിംഗും ത്വരിതപ്പെടുത്താൻ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്ബനിയാണ് ഉറങ്ങിക്കിടക്കുന്ന രണ്ട് പേർ തമ്മില്‍ ആശയവിനിമയം സാധ്യമാക്കിയ പരീക്ഷണം നടത്തിയത്. 

ദൗത്യത്തിന്റെ ഭാഗമായ രണ്ട് പേരും ലൂസിഡ് ഡ്രീമിംഗില്‍ വിദഗ്ധരാണ്. ഉറങ്ങുമ്ബോള്‍ കാണുന്ന സ്വപ്നത്തില്‍ പൂർണ ബോധവാന്മാരായ രണ്ട് പേരെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഉറക്കത്തിന്റെ REM സ്റ്റേജിലാണ് (Rapid Eye Movement) ലൂസിഡ് ഡ്രീമിംഗ് സംഭവിക്കുക.

തലച്ചോറ് ഏറ്റവും സജീവമായിരിക്കുന്ന ഘട്ടമാണിത്. ഈയൊരു ഘട്ടത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ തെളിച്ചമുള്ളതും വ്യക്തവുമായിരിക്കും. പരീക്ഷണത്തിന് വിധേയരായവർ ഉറങ്ങാൻ ആരംഭിച്ചപ്പോള്‍ അവരുടെ മസ്തിഷ്ക തരംഗങ്ങളും പോളിസോമ്നോഗ്രാഫിക് ഡാറ്റയും പ്രത്യേക യന്ത്രം ഉപയോഗിച്ച്‌ രേഖപ്പെടുത്തിയിരുന്നു. 

ആദ്യത്തെയാള്‍ ലൂസിഡ് ഡ്രീമിംഗിലേക്ക് കടന്നതോടെ അതിന്റെ തരംഗങ്ങള്‍ ലഭിച്ചു തുടങ്ങി. ഇതില്‍ നിന്ന് റെമ്മ്യോ എന്ന പ്രത്യേകതരം ഭാഷയിലുള്ള ഒരു വാക്ക് ലഭിക്കുകയും ഈ പദം രണ്ടാമത്തെ വ്യക്തിക്ക് ഇയർബഡ്സിലൂടെ കേള്‍പ്പിക്കുകയും ചെയ്തു.

ആദ്യത്തെ വ്യക്തി ഷിലാക് ( 'Zhilak' ) എന്ന പദമാണ് സ്വപ്നത്തിനിടെ ആവർത്തിച്ച്‌ ഉച്ചത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ശബ്ദം സെൻസറുകള്‍ പിടിച്ചെടുത്ത് സെർവറില്‍ ശേഖരിക്കുകയും ഈ സന്ദേശം രണ്ടാമത്തെ വ്യക്തിക്ക് കൈമാറുകയും ചെയ്തു. ഉറങ്ങാൻ കിടന്ന് എട്ടാമത്തെ മിനിറ്റിലാണ് രണ്ടാമത്തെ വ്യക്തി ലൂസിഡ് ഡ്രീമിലേക്ക് പ്രവേശിച്ചത്.

Zhilak എന്ന പദം ഈ വ്യക്തി കേള്‍ക്കുകയും കേട്ടുവെന്ന് സ്ഥിരീകരിക്കാൻ അത് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു. 

ഇരുവരും ഉറങ്ങി എഴുന്നേറ്റപ്പോള്‍ കേട്ടവാക്ക് സ്വബോധത്തില്‍ വെളിപ്പെടുത്തുകയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

ഉറക്കത്തിലായിരുന്ന രണ്ട് പേർ പരസ്പരം ആശയവിനിമയം നടത്തിയെന്നത് കേവലമൊരു നാഴികക്കല്ല് മാത്രമല്ല, ബോധമനസും ഉപബോധമനസും തമ്മിലുള്ള വിടവ് നികത്താൻ മനുഷ്യന് സാധിച്ചുവെന്ന ചരിത്രനേട്ടമാണ് ഗവേഷകർ കൈവരിച്ചത്.

നാളെ അത് സ്വാഭാവികമായ കാര്യമായി മാറുമെന്ന് സ്ഥിരീകരിക്കപ്പെട്ടതായി REMspace സിഇഒയും സ്ഥാപകനുമായ മൈക്കല്‍ റഡുഗ പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !