തിരുവനന്തപുരം: കരവാരം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നത്തെ കൗണ്‍സിലില്‍ പാസായതോടെയാണ് ഭരണം നഷ്ടമായത്.
പഞ്ചായത്തിലെ ഒരു കോണ്‍ഗ്രസ് അംഗവും രണ്ട് എസ്ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ബിജെപി അംഗം വി ഷിബുലാലിൻ്റെ പ്രസിൻ്റ് സ്ഥാനം നഷ്ടമായി.ഇദ്ദേഹത്തിനെതിരെ സാമ്പത്തിക ക്രമക്കേടും അഴിമതിയും വികസന കാര്യങ്ങളില്‍ തടസ്സം നില്‍ക്കുന്നെന്ന ആരോപണങ്ങളും ഉന്നയിച്ചാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
സിപിഎമ്മിന് അഞ്ചും സിപിഐ, ജെഡിഎസ് അംഗങ്ങളും ചേർന്ന് എല്‍ഡിഎഫില്‍ ഏഴ് പേരാണ് ഉള്ളത്. അവശേഷിക്കുന്ന മൂന്ന് അംഗങ്ങളില്‍ ഒരാള്‍ കോണ്‍ഗ്രസും 2 പേർ എസ്ഡിപിഐയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.