തിരുവനന്തപുരം: വെള്ളനാട് വയോധികയുടെ മാല പിടിച്ചു പറിച്ച പ്രതിയെ ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.
ആറ്റിങ്ങല്‍ കിഴുവിലം സ്വദേശി രാജീവിനെ (35) ആണ് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടില്‍ രാജമ്മ (72) യുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്.വെള്ളനാട് വാളിയറ മഠത്തിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നല്ല പൊക്കവും വണ്ണമുള്ള ഗ്രേ കളർ ടീഷർട്ടും നീല കളർ ജീൻസും ധരിച്ച് ഒരാള്‍ മാല പിടിച്ചു പറിച്ചു എന്നാണ് വിവരം ലഭിച്ചത്.
ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.