തിരുവനന്തപുരം: സ്ഥാനത്ത് ഒന്ന് മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് ബെല്‍റ്റ് അടക്കമുള്ള പ്രത്യേക സീറ്റ് നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ്.
നാല് വയസ് മുതല്‍ 14 വയസ് വരെ 135 സെന്‍റീമീറ്റർ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റർ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ച് ഇരിക്കണം.നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിർബന്ധമാക്കുംപുതിയ നിയമവുമായി ബന്ധപ്പെട്ട ശുപാർശ ട്രാൻസ്പോർട്ട് കമ്മിഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. തീരുമാനം നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമായി ഈ മാസം സോഷ്യല്‍ മീഡിയ വഴിബോധവത്കരണം നടത്തും.
നവംബർ മുതല്‍ നിയമം നിലവില്‍ വരാനാണ് സാധ്യത. തുടക്കത്തില്‍ നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നല്‍കും. ഇതിനു ശേഷം ഡിസംബർ മുതല്‍ പിഴ ഈടാക്കി കർശന നടപടികള്‍ സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.