രക്ഷപ്പെട്ടത് തലനാരിഴക്ക്: ഹോണ്‍ മുഴക്കിയിട്ടും കേട്ടില്ല, ട്രെയിന്‍ സഡന്‍ ബ്രേക്കിട്ടു; വയോധികന്റെ ജീവന്‍ രക്ഷിച്ച് ലോക്കോ പൈലറ്റിന് കൈയ്യടി,

തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യം മൂലം വയോധികന് ജീവന്‍ തിരിച്ചുകിട്ടി. മൂലമറ്റം സ്വദേശി ലോക്കോ പൈലറ്റ് ജിപ്സണ്‍ രാജ് ജോര്‍ജാണ് സഡന്‍ ബ്രേക്കിട്ടതോടെ ഒരു ജീവന്‍ രക്ഷപ്പെടുത്തിയത്.

കന്യാ കുമാരി- കൊല്ലം മെമു ട്രെയിന്‍ 6.30ന് പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട ശേഷമാണ് സംഭവം. ഒരാള്‍ റെയില്‍വേ ലൈനിലൂടെ മുന്നോട്ട് നടന്നുനീങ്ങുന്നത് കണ്ട് ജിപ്സണ്‍ പലതവണ നീട്ടി ഹോണ്‍ മുഴക്കി. 

എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല. സഡന്‍ ബ്രേക്ക് ഇട്ടെങ്കിലും അല്‍പംകൂടി മുന്നോട്ടുനീങ്ങിയ ട്രെയിന്‍ തട്ടി വയോധികന്‍ താഴെ വീണു. വയോധികനെ നാട്ടുകാര്‍ ചേര്‍ന്നു പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

സഡന്‍ ബ്രേക്ക് ചെയ്യാന്‍ കഴിയുന്ന ഭാഗമായതിനാലാണ് ജിപ്‌സണ്‍ ഇതിന് മുതിര്‍ന്നത്.അതുകൊണ്ട് തന്നെ ആര്‍ക്കും അപകടമില്ലാതെ ട്രെയിന്‍ നിര്‍ത്താനായി. റെയില്‍വേയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്ത് വരികയാണ് ജിപ്‌സണ്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !