തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യം മൂലം വയോധികന് ജീവന് തിരിച്ചുകിട്ടി. മൂലമറ്റം സ്വദേശി ലോക്കോ പൈലറ്റ് ജിപ്സണ്‍ രാജ് ജോര്‍ജാണ് സഡന്‍ ബ്രേക്കിട്ടതോടെ ഒരു ജീവന് രക്ഷപ്പെടുത്തിയത്.
കന്യാ കുമാരി- കൊല്ലം മെമു ട്രെയിന്‍ 6.30ന് പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട ശേഷമാണ് സംഭവം. ഒരാള്‍ റെയില്‍വേ ലൈനിലൂടെ മുന്നോട്ട് നടന്നുനീങ്ങുന്നത് കണ്ട് ജിപ്സണ്‍ പലതവണ നീട്ടി ഹോണ്‍ മുഴക്കി.എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല. സഡന്‍ ബ്രേക്ക് ഇട്ടെങ്കിലും അല്പംകൂടി മുന്നോട്ടുനീങ്ങിയ ട്രെയിന്‍ തട്ടി വയോധികന് താഴെ വീണു. വയോധികനെ നാട്ടുകാര്‍ ചേര്‍ന്നു പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
സഡന്‍ ബ്രേക്ക് ചെയ്യാന്‍ കഴിയുന്ന ഭാഗമായതിനാലാണ് ജിപ്സണ്‍ ഇതിന് മുതിര്‍ന്നത്.അതുകൊണ്ട് തന്നെ ആര്‍ക്കും അപകടമില്ലാതെ ട്രെയിന്‍ നിര്‍ത്താനായി. റെയില്‍വേയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്ത് വരികയാണ് ജിപ്സണ്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.