ഫ്ലാറ്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; ഒളിവിലായിരുന്ന കൂപ്പര്‍ ദീപു കീഴടങ്ങി

തിരുവനന്തപുരം: അപ്പാർട്ട്മെൻ്റില്‍ കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി കൂപ്പർ ദീപു കീഴടങ്ങി. അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്.

സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തില്‍ സിവില്‍ സർവ്വീസ് പരിശീലനം നടത്തുന്ന വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് ദീപു.

സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഫ്ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ബലമായി മദ്യം കുടിപ്പിച്ച്‌ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.

പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ തമിഴ്നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !