തിരുവനന്തപുരം: മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
ഏറെക്കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായി ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമായതിനാലാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ വിരമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയിലേക്ക്,
0
ബുധനാഴ്ച, ഒക്ടോബർ 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.