യുഎഇയിൽ മലയാളികൾക്ക് മികച്ച തൊഴിലവസരം: ശമ്പളം 1250 ദിര്‍ഹം : സൗജന്യ താമസസൗകര്യം, വിസ, ഇൻഷുറൻസ്; വിവിധ ഒഴിവുകളിലേക്ക് ഇന്‍റര്‍വ്യൂ ഉടൻ,

 തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ (ഇലക്‌ട്രിക്കല്‍) ഒഴിവുകളിലേക്ക്‌ 2024 നവംബർ 6 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു

ഇലക്‌ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ഐടിഐ അഥവാ ഡിപ്ലോമയും Autocad, RIVET എന്നിവയില്‍ ട്രെയിനിങ്ങും ഉള്ളവർക്കു പങ്കെടുക്കാം. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. 1250 ദിർഹം ശമ്പളം. കൂടാതെ ഓവർടൈം അലവൻസും ലഭിക്കും. താമസസൗകര്യം, വിസ, മെഡിക്കല്‍ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. 

താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 നവംബർ 6 ന് രാവിലെ 11 മണിക്ക് ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല. ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !