തിരുവനന്തപുരം: അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ നിലത്തുവീണു പരിക്കേറ്റ അച്ഛൻ മരിച്ചു. കോട്ടുകാല്‍ പഞ്ചായത്തിലെ ചപ്പാത്ത് വാർഡില്‍ ചെമ്പകവിളയില്‍ സജീവ് (43) ആണ് മരിച്ചത്.
സജീവിന്റെ മകൻ വരുണ്‍ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സജീവും മൂത്തമകൻ വരുണുമായി തർക്കവും തുടർന്ന് ഉന്തുംതള്ളലുമുണ്ടായി.ഇതിനിടയില്‍ വരുണ്‍ അച്ഛനെ തള്ളിമാറ്റിയപ്പോള്‍ വരാന്തയിലെ സിമെന്റ് കൈവരിയില്‍ തലയിടിച്ചു.സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേല്‍ക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍ എത്തിച്ചെലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി. അനിതയാണ് സജീവിന്റെ ഭാര്യ. സൂരജ് സജീവ് മറ്റൊരു മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.