തിരുവനന്തപുരം: തൃശ്ശൂർ പൊയ്യ സ്വദേശിയായ ജയാനന്ദൻ അഞ്ച് കൊലപാതകക്കേസുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയാണ്. മൂന്നുകൊലക്കേസുകളില്‍ കുറ്റവിമുക്തനായെങ്കിലും രണ്ടുകേസില്‍ ശിക്ഷിക്കപ്പെട്ടു.
എറണാകുളം പുത്തൻവേലിക്കര സ്വദേശിനിയെ കൊന്ന കേസില്‍ വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ജീവപര്യന്തമാക്കി.റിപ്പറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധി. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളുമായിരുന്നു ജയാനന്ദൻ. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു.
അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ക്കു മുന്നില്‍ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു.
വിരലടയാളം പതിയാതിരിക്കാൻ കൈയ്യില്‍ സോക്സ് ധരിച്ചാണ് ജയാനന്ദൻ കൃത്യം നടത്തിയിരുന്നത്. മണ്ണെണ്ണ സ്‌പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയില്‍ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയില്‍ ചാടി.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രല്‍ ജയിലില്‍ നിന്ന് സഹതടവുകാരനോടൊപ്പം ജയില്‍ചാടി. പിന്നീട് തൃശൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് റിപ്പർ ജയാനന്ദൻ.
അന്വേഷണ ഉദ്യോഗസ്ഥനായ കെ.എം ആന്റണി ഐപിഎസ് ഒരിക്കല്‍ ജയാനന്ദനോട് ചെയ‌്ത കാര്യങ്ങളില്‍ കുറ്റബോധം ഉണ്ടോയെന്ന് ചോദിച്ചു. അതിന് റിപ്പർ നല്‍കിയ മറുപടി തന്നെ അമ്പരപ്പിച്ചുവെന്ന് കെ.എം ആന്റണി വെളിപ്പെടുത്തുകയുണ്ടായി. '
എന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അതല്ലാതെ മറ്റാര് ജീവിക്കണം, മരിക്കണം എന്നത് ഞാൻ ചിന്തിക്കാറില്ല''-അതായിരുന്നു റിപ്പർ ജയാനന്ദന്റെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.