തിരുവനന്തപുരം: 56 വർഷം മുമ്പ് (1968-ല്‍) വിമാന അപകടത്തില്‍ വീരമൃത്യു വരിച്ച കരസേനയിലെ ഇ.എം.ഇ വിഭാഗത്തിലെ സൈനികൻ തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ ശംഖുമുഖത്തെ എയർഫോഴ്സ് സ്റ്റേഷനില്‍ ഏറ്റുവാങ്ങി.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ശംഖുമുഖം എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ, സൈനികൻ്റെ അടുത്ത ബന്ധുക്കള്‍, കേന്ദ്ര-സംസ്ഥാന പ്രമുഖർ എന്നിവർ മൃതദേഹത്തില്‍ പുഷ്പചക്രം അർപ്പിച്ചു.കേന്ദ്ര പെട്രോളിയം- ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ.സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലില്‍ എം.പി, ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ കമാൻഡർ
ഗ്രൂപ്പ് ക്യാപ്റ്റൻ ടി.എൻ മണികണ്ഠൻ, ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി, IAS, സൈനിക വെല്‍ഫെയർ ഡയറക്ടർ,
റിട്ട.ക്യാപ്റ്റൻ ഷീബ രവി കരസേനയിലെയും വ്യോമസേനയിലെയും മറ്റ് സൈനിക ഉദ്യോഗസ്ഥർ, സഹോദരൻ തോമസ് ഉള്‍പ്പെടെ വീരമൃത്യു വരിച്ച സൈനികൻ്റെ ബന്ധുക്കള്‍ എന്നിവർ ആദരാഞ്ജലികള്‍ അർപ്പിച്ചു.
പാങ്ങോട് സൈനികാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പൂർണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ എലന്തൂരില്‍ സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.