രണ്ട് ദിവസമായി കാണാനില്ല; തൃശൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍: പുറത്തശേരിയില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍. നാട്ടുവള്ളി വീട്ടില്‍ മാലതി (73), മകന്‍ സുജീഷ് (45) എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസമായി ഇവരെ വീടിനു പുറത്തു കാണാത്തതിനെത്തുടര്‍ന്നു അയല്‍വാസികള്‍ തെരച്ചില്‍ നടത്തുകയും വീട്ടില്‍ മരിച്ച നിലയില്‍ കാണുകയുമായിരുന്നു. മൃതദേഹങ്ങള്‍ക്ക് ഒന്നിലേറെ ദിവസത്തെ പഴക്കം ഉള്ളതായി സംശയം ഉണ്ട്. 

വീട്ടിനുള്ളിൽ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിന് തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

മകന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നേരത്തേ വിദേശത്തായിരുന്നു. പിന്നീട് ആറുവര്‍ഷമായി നാട്ടിലുണ്ട്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാകാം എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !