തൃശൂർ: തൃശൂരില്‍ യുവതിക്ക് നഷ്ടമായ ഒരു പവന്റെ ആഭരണം കണ്ടെത്താൻ സഹായകമായി സിറ്റി പോലീസ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറ.
ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് നഷ്ടമായത്. തുടർന്ന് പരാതിയുമായെത്തിയ യുവതിക്ക് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് ആഭരണം വീണ്ടടെടുത്ത് നല്‍കുകയായിരുന്നു പോലീസ്.ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതിയുടെ കൈചെയിൻ നഷ്ടപ്പെട്ടത്. ചേലക്കരയില്‍ നിന്നായിരുന്നു യുവതി ബസ് കയറിയത്. തൃശ്ശൂരില്‍ വന്നിറങ്ങിയ യുവതി പിന്നീട് ഓട്ടോറിക്ഷയിലാണ് ജോലി സ്ഥലമായ ചേലക്കരയിലേക്ക് പോയത്. ശേഷം ആഭരണം നഷ്ടമായ കാര്യം മനസ്സിലാക്കിയ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
ആദ്യം കൊടകര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് തൃശ്ശൂർ സ്റ്റേഷൻ പരിധിയിലായിരുന്നതിനാല്‍ അവിടെ പരാതി നല്‍കാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന്, ഉച്ചയോടെ തൃശൂരില്‍ എത്തി യുവതി പരാതി നല്‍കി.
തുടർന്ന് പോലീസ് ക്യാമറ സംവിധാനത്തിലൂടെ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസ്സില്‍ വന്നിറങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കൈയ്യില്‍ ചെയിൻ ഉണ്ടായിരുന്നതായി കണ്ടെത്തി.
എന്നാല്‍ പിന്നീട് കെ എസ് ആർ ടി സി സ്റ്റാൻഡില്‍ ഇറങ്ങി കൊടകരയിലേക്ക് ബസ് കാത്തു നില്‍ക്കുന്ന സമയത്ത് യുവതിയുടെ കയ്യില്‍ ചെയിൻ ഉണ്ടായിരുന്നില്ല. ഇതോടെ ഓട്ടോറിക്ഷയിലാവാം ചെയിൻ നഷ്ടമായതെന്ന നിഗമനത്തിലെത്തിയ പോലീസ് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമം നടത്തി.
തുടർന്ന്, ഓട്ടോറിക്ഷ ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വണ്ടിയില്‍ നിന്നും ചെയിൻ കിട്ടിയിട്ടില്ലന്നാണ് മറുപടി പറഞ്ഞത്. സംശയം തോന്നി പോലീസ് വീണ്ടും ക്യാമറ പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ തന്നെയാണ് ആഭരണം പോയതെന്ന് വ്യക്തമായി.
തുടർന്ന്, ഉച്ചയോടെ പോലീസ് ഓട്ടോറിക്ഷ ഡ്രൈവറെ ക്യാമറ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ ഡ്രൈവർ കയ്യില്‍ ചെയിനുമായാണ് സ്റ്റേഷനില്‍ എത്തിയത്.
വണ്ടിയില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ചെയിൻ കണ്ടെത്തിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ക്യാമറ കണ്‍ട്രോള്‍ ഓഫീസില്‍ പോലീസിന്‍റെ സാന്നിധ്യത്തില്‍ സ്വർണം യുവതിക്ക് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.