വടക്കാഞ്ചേരിയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി കെണിയൊരുക്കിയ പ്രതി കീഴടങ്ങി

വടക്കാഞ്ചേരി: തൃശ്ശൂർ വരവൂർ വേട്ടാണകുന്ന് ഭാഗത്ത് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി.

കാട്ടുപന്നി വേട്ടയ്ക്കായി വൈദ്യുതി കെണിയൊരുക്കിയ എടത്തിക്കര വീട്ടില്‍ സന്തോഷ് (52) ആണ് കീഴടങ്ങിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി.ആർ. സന്തോഷ് അറിയിച്ചു. പെരുമ്പാവൂരില്‍ നിന്നു വരവുർ പിലക്കാട് വന്നു താമസമാക്കിയ ആളാണ് സന്തോഷ്. 

ചീരത്തൂർ രവീന്ദ്രൻ (57) അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. വയലിലൂടെ മീൻ പീടിക്കാൻ പോയതായിരുന്നു ഇരുവരും. കാട്ടുപന്നി വേട്ടയ്ക്കായി ഒരുക്കിയ വൈദ്യുതികെണിയില്‍ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. കാട്ടുപന്നിയുടെ ജഡവും സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. 

പോലീസ് പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പന്നി വേട്ടയ്ക്കായി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ലൈൻ വലിച്ചായിരുന്നു കാട്ടുപന്നികളെ വേട്ടയാടിയിരുന്നത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

പ്രതിയെ തെളിവെടുപ്പിന് എത്തിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ പോലിസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !