തൃശൂർ: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്.
മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്ന് പറച്ചില്. താരത്തിന്റെ വാക്കുകള്‍ വായിക്കാം'വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. ഇപ്പോഴും മലയാള സിനിമയിലുണ്ട്. മെയിന്‍ സ്ട്രീമില്‍ നില്ക്കുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല.
കണ്ടുകഴിഞ്ഞാല്‍ നമ്മള് വെറുക്കപ്പെട്ടവള്‍. ഉപകാരങ്ങളും നമ്മള് പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോ'' എന്നാണ് പ്രിയങ്ക പറയുന്നത്.
ആ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാമോ. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും.
ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീല്‍ഡാണ്. ഇതുപോലുള്ള കുറച്ച് ആളുകള്‍ നശിപ്പിക്കുകയാണെന്നും പ്രിയങ്ക പറയുന്നു.
അവര്‍ക്കൊന്നും അടിമപ്പെടാനുള്ളതല്ല നമ്മുടെ ജീവിതം എന്നും താരം പറയുന്നു. അതേസമയം തന്റെ അഭിമുഖങ്ങള്‍ ആ നടന് കാണുന്നുണ്ടാകുമെന്നും പ്രിയങ്ക പറയുന്നുണ്ട്.
ടിവി കാണുന്ന ആളാണല്ലോ. ഞാന്‍ പറയുന്നത് കേട്ടാല്‍ മനസിലാകാനുള്ള ബോധം അയാള്‍ക്കുണ്ടാകും. മനസിലാകണം. അതിന് വേണ്ടി തന്നെയാണ് ഞാനിത് പറയുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.
എനിക്കുണ്ടായ അനുഭവങ്ങളുണ്ട്. ഇല്ലെന്ന് പറയില്ല. പക്ഷെ ഇനി അതൊന്നും പറയാനില്ല. എന്നെ ഉപദ്രവിക്കാന്‍ വന്നവരെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാല്‍ മതി.
ഞാന്‍ തെളിവു സഹിതമേ പറയുകയുള്ളൂ. എല്ലാത്തിനും എന്റെ അമ്മ സാക്ഷിയാണ്. വേണ്ട, ഒന്നിനും പോണ്ട. എടുത്തുചാട്ടം കാണിക്കരുതെന്നാണ് അമ്മ പറഞ്ഞതെന്നും പ്രിയങ്ക പറയുന്നുണ്ട്.
ഞാനിപ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് നേരിടുന്ന സമയാണ്. ഞാനിത് പറഞ്ഞാല്‍ കാശിന് വേണ്ടി പറയുന്നതാണെന്നും പറയും. അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ പ്രശ്നങ്ങള്‍ തീരട്ടെ എന്നു കരുതിയാണ് ഇപ്പോള്‍ ആ ബോംബ് പൊട്ടിക്കാതിരിക്കുന്നത്. പക്ഷെ ഞാന്‍ പറയുമെന്നും താരം വ്യക്തിമാക്കി.
മൂന്ന് കാര്യങ്ങളാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്. എന്നെ മദ്യപാനത്തിന് നിര്‍ബന്ധക്കരുത്. ഞാന്‍ ഒരു ലഹരി വസ്തുവും ഉപയോഗിക്കില്ല. വൈന്‍ പോലും കുടിക്കില്ല. രണ്ടാമത് സാമ്പത്തികം ചോദിക്കരുത്. കാരണം എന്റെ കയ്യില്‍ ഇല്ല. ഉള്ളപ്പോള്‍ സഹായിച്ചിട്ടേയുള്ളൂ.
പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ ചോദിക്കരുത്. മൂന്നാമത്, പത്ത് കോടി മുന്നില്‍ വച്ചാലും എന്നെ ചോദിക്കരുത്. എന്നെ കിട്ടില്ല.ഞാന്‍ വരില്ല. എത്ര കഷ്ടപ്പെട്ടാലും ഞാന്‍ പോകില്ല. ഏതറ്റം വരേയും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകും. പക്ഷെ ആരുടേയും കൂടെ പോകില്ല എന്നും പ്രിയങ്ക അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.