വിദ്യാര്‍ഥിയെ തലകീഴായി നിര്‍ത്തി ക്രൂരമായി മര്‍ദിച്ച്‌ അധ്യാപകൻ; സഹപാഠികളുടെ മുന്നില്‍ വെച്ച്‌ നിലത്തിട്ട് ഉരുട്ടി

തെലങ്കാന: സഹപാഠികളുടെ മുന്നില്‍ വെച്ച്‌ വിദ്യാർഥിയെ നിഷ്‌കരുണം മർദിച്ച്‌ അധ്യാപകൻ. തെലങ്കാനയില്‍ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഗൊല്ലഗുഡെം മാനസ വികാസ സ്‌കൂളിലാണ് സംഭവം.

ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിദ്യാർഥിയെ തലകീഴായി പിടിച്ചാണ് അധ്യാപകൻ പലതവണ തല്ലിയത്. കുട്ടിയെ തള്ളുന്നതും തറയില്‍ വലിച്ചിഴയ്ക്കുന്നതും കാണാം. കുട്ടിയുടെ ക്ലാസ് ടീച്ചറാണ് ഇയാള്‍. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നത് കാണാം.

കൈ കൊണ്ടാണ് ഇയാള്‍ കുട്ടിയെ തല്ലിയത്. ഇയാള്‍ ആണ്‍കുട്ടിയോട് എഴുന്നേല്‍ക്കാൻ ആവശ്യപ്പെടുകയും നോട്ട്ബുക്ക് എടുക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു.

തുടർന്ന് നോട്ട്ബുക്ക് നിലത്തേക്ക് എറിയുകയും കുട്ടിയോട് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കുനിഞ്ഞയുടനെ ഇയാള്‍ വീണ്ടും അടിക്കുകയും തറയില്‍ വലിച്ചിഴക്കുകയും തുടർന്ന് മൂന്ന് തവണ വീണ്ടും അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !