'സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം ക്രൂരത,: വിശക്കുന്നെങ്കില്‍ പാത്രം എടുത്ത് യാചിക്കണം, മക്കള്‍ മര്‍ദ്ദിച്ച്‌ പട്ടിണിക്കിട്ടു : സഹിക്കാനാകാതെ വൃദ്ധദമ്പതികള്‍ ജീവനൊടുക്കി

ജയ്പൂർ : സ്വത്തിനു വേണ്ടി മക്കള്‍ നിരന്തരം മർദ്ദിക്കുന്നതില്‍ മനം നൊന്ത് വൃദ്ധദമ്പതികള്‍ ജീവനൊടുക്കി . രാജസ്ഥാനിലെ നാഗൗർ സ്വദേശികളായ ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചാവാലി ദേവി (68) എന്നിവരാണ് വീട്ടുവളപ്പിലെ വാട്ടർ ടാങ്കില്‍ ചാടി ജീവനൊടുക്കിയത് .

ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത് . മക്കളായ രാജേന്ദ്രൻ, സുനില്‍ എന്നിവർ തങ്ങളെ മർദ്ദിച്ചതായി രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. 

വീടും, ഭൂമിയും, കാറും തങ്ങളെ കബളിപ്പിച്ച്‌ മക്കള്‍ തട്ടിയെടുത്തതായും , ആഹാരം ചോദിച്ചപ്പോള്‍ വൃദ്ധമാതാവിനോട് പാത്രം എടുത്ത് യാചിക്കാൻ മക്കള്‍ പറഞ്ഞതായും കുറിപ്പില്‍ പറയുന്നു.

ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും മക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്‌ക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !