ജയ്പൂർ : സ്വത്തിനു വേണ്ടി മക്കള്‍ നിരന്തരം മർദ്ദിക്കുന്നതില്‍ മനം നൊന്ത് വൃദ്ധദമ്പതികള്‍ ജീവനൊടുക്കി . രാജസ്ഥാനിലെ നാഗൗർ സ്വദേശികളായ ഹസാരിറാം ബിഷ്ണോയി (70), ഭാര്യ ചാവാലി ദേവി (68) എന്നിവരാണ് വീട്ടുവളപ്പിലെ വാട്ടർ ടാങ്കില്‍ ചാടി ജീവനൊടുക്കിയത് .
ദമ്പതികള്‍ക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത് . മക്കളായ രാജേന്ദ്രൻ, സുനില്‍ എന്നിവർ തങ്ങളെ മർദ്ദിച്ചതായി രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.വീടും, ഭൂമിയും, കാറും തങ്ങളെ കബളിപ്പിച്ച് മക്കള്‍ തട്ടിയെടുത്തതായും , ആഹാരം ചോദിച്ചപ്പോള്‍ വൃദ്ധമാതാവിനോട് പാത്രം എടുത്ത് യാചിക്കാൻ മക്കള്‍ പറഞ്ഞതായും കുറിപ്പില്‍ പറയുന്നു.
ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും മക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.