പത്തനംതിട്ട: മരിച്ചുവെന്ന് കരുതിയ പ്രതിയെ 21 വര്‍ഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഫസലുദ്ദീനെ മലപ്പുറത്ത് നിന്നാണ് പിടികൂടിയത്.
2003 ല്‍ ജാമ്യം നേടി മുങ്ങിയ പ്രതി സ്വകാര്യ സ്കൂളില്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ചെക്ക് കേസ്, വിസ തട്ടിപ്പ് ഉള്‍പ്പെടെ പല കേസുകളില്‍ അറസ്റ്റിലായ ശേഷം മുങ്ങിയ ഫസലുദ്ദീനാണ് രണ്ട് പതിറ്റാണ്ടിനിപ്പുറം പിടിയിലായത്.2003 ല്‍ കോയിപ്രം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അന്ന് പൊതുമരാമത്ത് വകുപ്പില്‍ സൂപ്രണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി. പിടികിട്ടാപ്പുള്ളികളെ തിരയുന്നതിന്റെ ഭാഗമായി ഫസലുദ്ദീനെയും പൊലീസ് തിരക്കി. ബന്ധുക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചു.
അങ്ങനെ മലപ്പുറത്ത് നിന്ന് നിരന്തരം ഫോണ്‍ വിളികള്‍ വരുന്നതായി കണ്ടെത്തി. ഒടുവില്‍ പൊലീസ് അന്വേഷിച്ച് എത്തുമ്പോള്‍ സ്വകാര്യ സ്കൂളില്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു ഫസലുദ്ദീൻ. അങ്ങനെ സ്കൂളില്‍ നിന്ന് കയ്യോടെ പൊക്കുകയായിരുന്നു.
കോയമ്പത്തൂരിലായിരുന്നു ഏറെക്കാലം പ്രതി താമസിച്ചിരുന്നത്. ഇടക്കാലത്ത് മൂവാറ്റുപുഴയിലും താമസിച്ചു. ഈ അടുത്താണ് മലപ്പുറത്തെ സ്വകാര്യ സ്കൂള്‍ ഡയറക്ടറായി ചുമതലയേറ്റത്. 21 വർഷം മുൻപ് നിരവധി പേർക്ക് വീസ തട്ടിപ്പില്‍ പണം നഷ്ടമായിട്ടുണ്ട്. ഫസലുദ്ദീൻ പിടിയിലായത് കൂടുതല്‍ പരാതിക്കാർ എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.