കെ എം മാണി കർഷക അവാർഡുകൾ വിതരണം ചെയ്തു: മീനച്ചിൽകാർഷിക വികസന ബാങ്കിൻ്റെ പ്രവർത്തനം മാതൃകാപരം - ജോസ് കെ മാണി എംപി

പാലാ:  മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ വിജയം പ്രവർത്തന രീതികളിലെ വ്യത്യസ്തതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന്ജോസ് കെ മാണി എംപി. പ്രതിസന്ധികൾക്കിടയിലും കാർഷിക വികസന ബാങ്കുകൾ മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.കർഷകരുടെ ഏത് സാമ്പത്തിക

ആവശ്യങ്ങളിലും അവർക്ക് കൈത്താങ്ങായി നിൽക്കുവാൻ ഇന്ന് കാർഷിക വികസന ബാങ്കുകൾക്ക് കഴിയുന്നുണ്ട്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ അഭിമുഖത്തിൽ താലൂക്കിലെ മികച്ച കർഷകർക്ക് കെ എം മാണി മെമ്മോറിയൽ ക്യാഷ് അവാർഡുകളും, പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ബാങ്കിൻ്റെ മുൻ വൈസ് പ്രസിഡൻറ് കൂടിയായ കെ എം മാണിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഷക അവാർഡുകൾ സിറിയക് ജോസഫ് ചൊള്ളാമ്പേൽ, സാലി സെബാസ്റ്റ്യൻ തെക്കേതൂവനാട്ട്, എം കെ ജോർജ് മണ്ണാത്തുമാക്കിയിൽ എന്നിവർ എം പിയിൽ നിന്നും ഏറ്റുവാങ്ങി. 

ബാങ്കിലെ ഓഹരി ഉടമകളുടെ മക്കളിൽ നിന്നും എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു വിതരണം ചെയ്തു.  ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.

പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ , മുൻ പി എസ് സി അംഗം പ്രൊഫ. ലോപ്പസ് മാത്യു, കിൻഫ്ര ഫിലം& വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ , കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സാജൻ തൊടുക, 

പാലാ അർബ്ബൻ ബാങ്ക് പ്രസിഡൻ്റ് സി പി ചന്ദ്രൻ നായർ, മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ, കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജൂണി ചെറിയാൻ,  ബോർഡ് അംഗങ്ങളായ അഡ്വ ബെറ്റി ഷാജു, കെ പി ജോസഫ്, ബാബു റ്റി ജി സെക്രട്ടറി ജോപ്രസാദ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !