പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍.രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ഹൈ വോള്‍ട്ടേജ് മത്സരം നടക്കുന്നത്.
രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിച്ചു. സരിന് രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തും. വൈകിട്ട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും. ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പാലക്കാട് മാർക്കറ്റിലേക്ക് സ്ഥാനാർത്ഥി മുൻ എംഎല്‍എ ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവർത്തകർക്കും ഒപ്പം എത്തിയത്.
തങ്ങള്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ ആരുമായാണ് ഡീല്‍ വെക്കേണ്ടത് എന്നായിരുന്നു ഷാഫി പറമ്പലിൻ്റെ ചോദ്യം. പാലക്കാട് ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.