പാലക്കാട്: ആഫ്രിക്കൻ നീലാകാശം കീഴടക്കുമ്പോള്‍ എം.കണ്ണന് പ്രായം പതിനേഴ്. പാലക്കാട്ടെ വീട്ടിലിരുന്ന് കണ്ട ആകാശ സ്വപ്നങ്ങള്‍ എത്തിപ്പിടിച്ച കണ്ണൻ, ടുണീഷ്യൻ വ്യോമമേഖലയില്‍ വിമാനം പറത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി.
പൈലറ്റാകണമെന്ന് ചെറുപ്പത്തിലേ മനസിലുറപ്പിച്ചതാണ്. പറളി ഹയർ സെക്കൻഡറി സ്‌കൂളില്‍ പ്ലസ്ടു കഴിഞ്ഞ് തൃശൂരിലുള്ള 'റയാൻ എയർ' ഫ്‌ളൈയിംഗ് സ്ഥാപനത്തില്‍ ചേർന്നു. എയർ നാവിഗേഷൻ, മെറ്റീരിയോളജി, എയർ റെഗുലേഷൻ പരീക്ഷകളും ക്ലാസ് 1, ക്ലാസ് 2 മെഡിക്കല്‍ പരിശോധനകളും പൂർത്തിയാക്കിയാണ് പൈലറ്റ് പരിശീലനം ആരംഭിച്ചത്.
കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനത്തിനെത്തിയ കണ്ണന്റെ മികവ് തിരിച്ചറിഞ്ഞ ക്യാപ്റ്റൻ വികാസ് വിക്രം ദാസ് നായരാണ് ടുണീഷ്യയിലേക്കുള്ള വഴി തുറന്നത്. ടുണീഷ്യയിലെ സേഫ് ഫ്‌ളൈറ്റ് അക്കാഡമിയുടെ സ്‌കോളർഷിപ്പോടെയുള്ള പരിശീലനത്തിലാണ് കണ്ണന് വിമാനം പറപ്പിക്കാൻ അവസരം ലഭിച്ചത്.
ഇന്ത്യയില്‍ കൊമേഴേസ്യല്‍ പൈലറ്റ് ലൈസൻസിനുള്ള കുറഞ്ഞ പ്രായം 18 ആണ്. സഹോദരൻ ഏഴാം ക്ലാസുകാരനായ നന്ദൻ വാള്‍പ്പയറ്റില്‍ ദേശീയതലത്തില്‍ മത്സരിച്ചിട്ടുണ്ട്.സ്പോർട്ട്സ് ആംസ് ലൈസൻസി
ഷൂട്ടിംഗ് താരം കൂടിയായ കണ്ണൻ ഏറ്റവും പ്രായം കുറഞ്ഞ സ്‌പോർട്സ് ആംസ് ലൈസൻസിയുമാണ്. 2020ല്‍ 13 വയസില്‍ തോക്ക് ലൈസൻസ് നേടി. 25 മീറ്റർ സ്‌പോർട്സ് പിസ്റ്റള്‍, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റള്‍, 50 മീറ്റർ ഫ്രീ പിസ്റ്റള്‍, 10 മീറ്റർ എയർ പിസ്റ്റള്‍ വിഭാഗങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.