മോഡേണ്‍ ജീവിതം വേണ്ട! വീട്ടിലെ നാല് പെണ്ണുങ്ങളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ

കറാച്ചി: കുടുംബാംഗങ്ങളുടെ സോഷ്യല്‍മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്ടപ്പെടാതിരുന്ന ഗൃഹനാഥൻ അമ്മയേയും സഹോദരിമാരേയും കഴുത്തറുത്ത് കൊന്നു.

പാകിസ്താനില്‍ കറാച്ചിയിലാണ് സംഭവം. വീട്ടിലെ നാല് സ്ത്രീകളെയാണ് കുടുംബനാഥനായ ബിലാല്‍ അഹമ്മദ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മ, സഹോദരി, അനന്തരവള്‍, സഹോദരന്റെ ഭാര്യ എന്നിവരുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കറാച്ചിയിലെ ഓള്‍ഡ് സോള്‍ജ്യർ ബാസാറിലുള്ള അപ്പാർട്ട്മെന്റില്‍ നിന്ന് നാല് മൃതദേങ്ങളും പൊലീസ് കണ്ടെടുത്തു.

കുടുംബാംങ്ങളുടെ ജീവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഭാര്യ ബന്ധം ഉപേക്ഷിച്ച്‌ പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം.

മരിച്ച നാല് സ്ത്രീകള്‍ക്കും സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടുകളുണ്ടായിരുന്നു. യുവതികള്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത് ബിലാലിന് ഇഷ്ടപ്പെട്ടിരുന്നില്ല. 

ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ശേഷിക്കുന്ന മൂന്ന് പേർ സംഭവത്തില്‍ ദൃക്സാക്ഷികളാകുമെന്നതിനാല്‍ അവരെയും കൊലപ്പെടുത്തുകയായിരുന്നു പ്രതി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബിലാല്‍ അറസ്റ്റിലായത്. തിങ്കളാഴ്ച കോടതിക്ക് മുൻപില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !