കാറ്റു നിറയ്‌ക്കുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മുംബൈ: കാറ്റു നിറയ്‌ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം. മുംബൈയില്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഗണേഷ് ദേവേന്ദ്ര (30) ആണ് മരിച്ചത്.

കരാർ ജീവനക്കാരനായ ഗണേഷ് ജൂണ്‍ 20നാണ് ജോലിക്ക് ചേർന്നത്.

ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻ്റ് ട്രാൻസ്‌പോർട്ടിന്റെ വോർലി ഡിപ്പോയിലാണ് സംഭവം നടന്നത്. വർക്ക് ഷോപ്പില്‍ ബസിന്റെ മുൻ ടയറില്‍ വായു നിറയ്‌ക്കുന്നതിനിടെയായിരുന്നു അപകടം. അളവില്‍ കൂടുതലായി കാറ്റ് കയറിയതോടെ ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവാവ് ദൂരേക്ക് തെറിച്ചുവീണു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഗണേഷിനെ കെഇഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണത്തിന് കീഴടങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !