മുംബൈ: മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന അടല്‍സേതുവിന് മുകളില്‍ കാർ നിർത്തിയ ശേഷം താഴേക്ക് ചാടിയത് ബാങ്ക് മാനേജറെന്ന് കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ചുവന്ന നിറത്തിലുള്ള മാരുതി ബ്രെസ കാറിലെത്തിയത്. കാർ നിർത്തിയ ശേഷം വാഹനത്തില്‍ നിന്നിറങ്ങി ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച വിവരം കിട്ടിയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.വാഹനം പരിശോധിച്ചപ്പോഴാണ് തിരിച്ചറിയല്‍ രേഖകളുള്‍പ്പെടെ പൊലീസിന് ലഭിച്ചത്. ഒരു മേഖലാ ബാങ്കിന്റെ മാനേജറായി ജോലി ചെയ്യുന്ന സുശാന്ത് ചക്രവർത്തി (40) ആണ് കാറിലെത്തിയതെന്നും തുടർന്ന് അദ്ദേഹം പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു
എന്നും പൊലീസിന് വ്യക്തമായി. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് ഇയാള്‍ മുംബൈയില്‍ താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അവരുമായി ബന്ധപ്പെട്ടു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സുശാന്ത്, ജോലി സംബന്ധമായ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് ഭാര്യ മൊഴി നല്‍കിയത്.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സുശാന്ത് ചക്രവർത്തിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി പരിശോധന നടത്തിയെങ്കിലും അതില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബാങ്ക് മാനേജറായ സുശാന്ത് വാരാന്ത്യത്തില്‍ ഭാര്യയും മകള്‍ക്കുമൊപ്പം പുറത്തുപോയിരുന്നു.
ശേഷം തിങ്കളാഴ്ച പതിവ് പോലെ ഓഫീസിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ ബാങ്കിലേക്ക് പോകാതെ അദ്ദേഹം നേരെ അടല്‍ സേതുവിലേക്ക് എത്തിയതെന്നും അവിടെ വാഹനം നിർത്തി താഴേക്ക് ചാടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.