മലപ്പുറം: മലപ്പുറം കാരാത്തോട് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്.കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശിയായ അനുവിന്ദ് പ്ലസ് ടു വിദ്യാർത്ഥിയാണ്. അവധിയായതിനാല്‍ അമ്മവീടായ കാരോത്തോട്ടിലേക്ക് ഇന്നലെയാണ് കുട്ടി വന്നതാണ്. തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ കാണാതാകുകയായിരുന്നു.
അതേ സമയം അനുവിന്ദ് മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ല. എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സായത്. എന്നാല്‍ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസള്‍ട്ട് കിട്ടിയിരുന്നില്ല.
പഠനം ബുദ്ധിമുട്ടാണെന്ന കാര്യം സഹപാഠികളോടും മറ്റും പങ്കുവെച്ചതായാണ് വിവരം. മറ്റ് പ്രയാസങ്ങളൊന്നും തന്നെ കുട്ടിക്ക് ഇല്ലെന്നാണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.