മലപ്പുറം: പി വി അൻവറിന്റെ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്ന് സൂചന.
മഞ്ചേരിയില്‍ വച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുക. മഞ്ചേരിയില്‍ വച്ച് നടത്താൻ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് അൻവർ അറിയിച്ചു. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും നിലവിലെ രാഷ്ട്രീയസംവിധാനങ്ങളില്‍ കാതലായ മാറ്റം വരണമെന്നും അൻവർ പറഞ്ഞു.എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം ഭരണവും നിയമങ്ങളുമെന്നും അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വെക്കുന്നതെന്നും ഏവരുടെയും സാന്നിധ്യവും സഹകരണവും മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ ഉണ്ടാകണമെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അതേ സമയം, സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനയും പുറത്തുവന്നിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നുമാണ് വിവരം. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍, അൻവറിന്റെ നീക്കം ഡിഎംകെ മുന്നണിയില്‍ ചേരാനെന്ന് സഹപ്രവര്ത്തകൻ ഇ.എ. സുകു മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്.
ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.