പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലി ഉദ്ഘാടനം: ട്രാൻസ്ജെൻഡറുകൾക്കും ശുചീകരണതൊഴിലാളികൾക്കും ആദരവ് നൽകി,

വസായ് : പ്രതീക്ഷ ഫൗണ്ടേഷൻ്റെ അവാർഡുവിതരണവും രജതജൂബിലി ആഘോഷങ്ങളുടെ  ഉദ്ഘാടനവും വസായ് റോഡ് വെസ്റ്റിലുള്ള ശ്രീ അയ്യപ്പ മന്ദിർ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങളും ഓണക്കോടിയും സമ്മാനിച്ച് ട്രാൻസ്ജെൻഡറുകൾക്കും   ശുചീകരണതൊഴിലാളികൾക്കും പ്രത്യേക  ആദരവും സംഘടന നൽകി ..

മുഖ്യാതിഥിയും പ്രമുഖ ചലച്ചിത്ര താരവുമായ  ശങ്കർ ,സിനിമ നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ എന്നിവർക്ക് സിനിമാരംഗത്തെ പ്രവർത്തനങ്ങൾക്ക് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ ' സമ്മാനിച്ചു. 

കൂടാതെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ മികച്ച പ്രവർത്തങ്ങൾക്ക് സണ്ണിതോമസ് ,ഡെന്നിസ് അമൃതഗിരി , ടി.ആർ ദേവൻ (ഫേസ് ഫൗണ്ടേഷൻ ) എ .അബൂബക്കർ ,ശ്രീകുമാർ കൊടുങ്ങല്ലൂർ, ട്രാൻസ്‌ജെൻഡർ ആയ ഡോ. സഞ്ജന സൈമൺ , മുതിർന്ന മാധ്യമപ്രവർത്തകൻ കാട്ടൂർ മുരളി, കായിക രംഗത്ത് പ്രതിഭ തെളിയിച്ച ശ്രീധന്യ , സിന്ധു അച്യുതൻ ,അജിത (യോഗ ) 

കലാരംഗത്തെ മികവിന് കലാമണ്ഡലം നിസരി (സംഗീതം ), )റിയ ഇഷ (അഭിനയം )അദ്രിജ പണിക്കർ (ഭാരത നാട്യം ) സഞ്ജു ഉണ്ണിത്താൻ ( സിനിമ ) ഗീത പ്രസാദ് (പാരമ്പര്യ മാന്ത്രികൻ), ബി .ഗോപിനാഥ പിള്ള കെ .സോമൻ നായർ, ജോയൽ സാം തോമസ് (വ്യവസായം )ഹരീഷ് ഷെട്ടി (ഹോസ്പിറ്റലിറ്റി )എന്നിവർക്ക് പ്രതീക്ഷാ ഫൗണ്ടേഷൻ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു .

ഇരുന്നൂറോളം ശുചീകരണ തൊഴിലാക്കികൾക്കുള്ള ഓണക്കോടി വിതരണത്തിന്റെ ഉദ്‌ഘാടനകർമ്മവും വേദിയിൽ നടന്നു. 

പാൽഘർ എംപി – ഹേമന്ത് വിഷ്‌ണു സവാര,മുൻ ബിജെപി കേരളം സംസ്‌ഥാന അധ്യക്ഷൻ പികെ കൃഷ്‌ണദാസ്‌ , മുൻ  എംപി  രാജേന്ദ്ര ഗാവിത് ,  ഭരത് രാജ്‌പുത് ,അർനാള സർപഞ്ച്‌ - മഹേന്ദ്രപാട്ടീൽ,ട്രേഡ് യൂണിയൻ നേതാവ് അഭിജിത് റാണെ 

എന്നിവരും ആഘോഷത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു .ഓണസദ്യയുമുണ്ടായിരുന്നു.പരിപാടിയുടെ  സംഘാടകനും ഫൗണ്ടേഷൻ ചെയർമാനുമായ ഉത്തംകുമാർ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !