ഇൻഡോർ: കൈക്കൂലി കേസില്‍ ഇൻഡോർ ജില്ലാ പ്രോജക്‌ട് കോ-ഓർഡിനേറ്റര്‍ അറസ്റ്റില്‍. ഡിപിസി ഷീല മേരവിക്കെതിരെ ഇൻഡോറിലെ എംപി പബ്ലിക് സ്‌കൂള്‍, എംപി കിഡ്‌സ് സ്‌കൂള്‍ ഡയറക്ടർ ദിലീപ് ബുജാനി നല്‍കിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് ലോകായുക്ത അറിയിച്ചു.
തന്‍റെ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാതെയിരിക്കാൻ ഷീല 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. വിവരാവകാശ പ്രവർത്തകനായ സഞ്ജയ് മിശ്ര സ്കൂളിനെതിരെ കൂടുതല്‍ പരാതികള്‍ നല്‍കാതിരിക്കാൻ ഇടപെടാമെന്നും ഇവര്‍ പറഞ്ഞതായി ദിലീപിന്‍റെ പരാതിയില്‍ പറയുന്നു.രണ്ട് സ്കൂളുകള്‍ക്കും നിയമപരമായി അംഗീകാരം ലഭിക്കുകയും 2019-20 മുതല്‍ അഞ്ച്, എട്ട് ഗ്രേഡ് ബോർഡ് പരീക്ഷകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പരീക്ഷകളില്‍ പങ്കെടുത്ത വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സഞ്ജയ് മിശ്ര ഷീലയുടെ ഓഫീസില്‍ വിവരാവകാശ അപേക്ഷ നല്‍കുകയും ദിലീപ് ബുജാനിയെ ഭീഷണിപ്പെടുത്താനും തുടങ്ങി.
പരാതി പരിശോധിച്ചതിന് ശേഷം ലോകായുക്ത കെണിയൊരുക്കി ഷീലയെ കയ്യോടെ പിടികൂടുകയായിരുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തെളിവുകളോടെ ഷീലയെ അറസ്റ്റ് ചെയ്തത്. കാറിന്‍റെ ഡിക്കിയില്‍ നിന്നാണ് പണം കണ്ടെടുത്തത്.
2018ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ തന്‍റെ മുമ്പാകെ ഹാജരായെന്നും പ്രാഥമിക അന്വേഷണത്തില്‍ പ്രതി നാല് ലക്ഷം രൂപയ്ക്ക് ഇടപാട് ഒത്തുതീർപ്പാക്കിയതായി സ്ഥിരീകരിച്ചതായും ലോകായുക്ത പൊലീസ് സൂപ്രണ്ട് രാജേഷ് സഹായ് പറഞ്ഞു. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.