ലക്ഷദ്വീപ്: കിൽത്താൻ അഴിമുഖ വിപുലീകരണ വിഷയത്തിൽ കിൽത്താൻ ദ്വീപ് സ്വദേശിയും ലക്ഷദ്വീപ് യുവ മോർച്ച സംസ്ഥാന അധ്യക്ഷനുമായ ശ്രീ. മഹദാ ഹുസൈൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫിസിൽ പരാതി സമർപ്പിക്കുകയും ലക്ഷദ്വീപ് ഹാർബർ വകുപ്പിനോട് ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുടങ്ങി കിടക്കുന്ന കിൽത്താൻ ദ്വീപ് എൻട്രൻസ് വിപുലീകരണ വിശയത്തിലാണ് അന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സ് ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ വിശദീകരണം നൽകിയിരിക്കുന്നത്.കിൽത്താൻ എൻട്രൻസ് വിപുലീകരണത്തിന് ആവശ്യമായി വിപുലമായ രീതിയിലുള്ള ഒരു ഡ്രജ്ജിങ് നടത്തുന്നതിനാവശ്യമായ DPR ഉടൻ തയ്യാറാക്കുമെന്നും, ഒക്ടോബർ ആദ്യ ആഴ്ച്ച റോക്ക് ബ്രേക്കർ ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ടെന്റർ തുക തീരുമാനിക്കുകയും ചെയ്യുമെന്ന് വിശദീകരണത്തിൽ പറയുന്നു.
റോക്ക് ബ്രേക്കർ ഇൻസ്റ്റാൾ ചെയ്യുന്നതിനായി സർവീസ് എഞ്ചിനീയർ എത്താത്തതിന്റെ അടിസ്ഥാനത്തിൽ 07.11.2023-ൽ ശ്രീ. മഹദാ ഹുസൈൻ ഹാർബർ വകുപ്പിന് പരാതി സമർപ്പിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തിൽ BEML കമ്പനിക്ക് സർവീസ് എഞ്ചിനീയറെ ആവശ്യപ്പെട്ട് ഹാർബർ വകുപ്പ് മേധാവി 06.12.2023-ന് കത്ത് നൽകുകയും ഇതേ തുടർന്ന് സർവീസ് എഞ്ചിനീയർ കവരത്തിയിൽ എത്തി റോക്ക് ബ്രേക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ വീണ്ടും ഇതിന്റെ പ്രവർത്തനങ്ങൾ വൈകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇദ്ദേഹത്തിന് പരാതി സമർപ്പിക്കേണ്ടി വന്നത്.
DPR തയ്യാറാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ നിന്നും അനുമതി നേടിയ ഉടനെ കിൽത്താൻ ദ്വീപിലെ എൻട്രൻസ് വിപുലീകരണ പ്രവർത്തനങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുമെന്ന് ഹാർബർ വകുപ്പ് മേധാവി ശ്രീ. മഹദാ ഹുസൈന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.