കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കല്‍ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്.
എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നില്‍ നില്‍ക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ഗൂഗിള്‍ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നില്‍ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.സൂക്ഷിക്കുക, കാത്ത് നിൽക്കും ഇത്തരക്കാർ: വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും, തട്ടിപ്പ് നടത്തിയ രണ്ട് പേര് പിടിയില്‍
0
ശനിയാഴ്ച, ഒക്ടോബർ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.