കോഴിക്കോട്: റേഷൻ കാർഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടൻ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദേശം നല്‍കി.
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാണ് റേഷൻ കാർഡുടമകള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്.മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷൻ കാർഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എൻ.ആർ.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും.
എൻ.ആർ.കെ പട്ടികയിലേയ്ക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവർക്കേ ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ.
നിലവില്‍ നീല കാർഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിർദേശം നല്‍കിയിട്ടില്ലെങ്കിലും ഈവിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിർബന്ധമായും നീക്കും. കൂടാതെ കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിൻ്റെ വില പിഴയായി ഈടാക്കും.
റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. ജില്ലയില്‍ മഞ്ഞ, പിങ്ക്, കാർഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയത്.
ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിർദേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.