കോഴിക്കോട്: സനൂജില്‍ നിന്നും വൈഗ സുബ്രഹ്മണ്യത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് വിവരിച്ച് കോഴിക്കോട് സ്വദേശിയും ട്രാൻസ്ജൻഡറുമായ വൈഗ സുബ്രഹ്മണ്യം.
താടിയും മീശയുമുള്ള രൂപത്തില്‍ നിന്ന് തുടങ്ങി സാരിയില്‍ അവസാനിക്കാൻ ആറ് വർഷമെടുത്തെന്നും ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വൈഗ ഫേസ്ബുക്കില്‍ കുറിച്ചു. 35-ാം വയസ്സിലാണ് സ്വത്വം തിരിച്ചറിഞ്ഞ വൈഗ പുരുഷനില്‍ നിന്ന് സ്ത്രീയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം;
2018- ല്‍ ആണ് എന്റെ ട്രാൻസ്ഫർമേഷൻ. ആദ്യം കാണുന്ന താടിയും മീശയുമുള്ള രൂപത്തില്‍ നിന്നും തുടങ്ങി 6 വർഷം കൊണ്ട് രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്ന സാരിയില്‍ അവസാനിക്കുന്നത്.
ഇതിനിടയില്‍ സമൂഹത്തിനു ഉള്‍ക്കൊള്ളാൻ കഴിയാത്തവിധം രണ്ട് രൂപത്തിനുമിടയിലുള്ള ഒരവസ്ഥയുണ്ടായിരുന്നു. അന്ന് ഒരുപാട് കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. 35 വയസ്സിന്റെ ആരംഭ ദിശയില്‍ ആണ് ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്.
ഫോട്ടോയില്‍ കാണുന്ന രണ്ട് രൂപങ്ങളും പൊതുവില്‍ സമൂഹത്തിന്റെ സ്വീകാര്യത ലഭിക്കുന്നവയാണ്. എന്നാല്‍ നമ്മള്‍ മനുഷ്യർ എപ്പോഴും ആളുകളുടെ ഫൈനല്‍ റിസള്‍ട്ട് മാത്രമേ പരിഗണിക്കാറുള്ളൂ. ഇടയിലുള്ള കഷ്ടപ്പാടുകള്‍ കാണാതെ പോകുന്നു.
ഇന്ന് കാണുന്ന ട്രാൻസ് മനുഷ്യരുടെ ട്രാൻസ്ഫോർമേഷൻ പിരീഡിലുള്ള രൂപമാറ്റങ്ങള്‍ പൊതുവില്‍ സമൂഹത്തില്‍ അവമതി ഉളവാക്കുന്നു. ഏതൊരു മനുഷ്യനും യാത്ര ചെയ്യുമ്പോള്‍ സുഖമമായ പാതയും പാദരക്ഷയും ഉണ്ടാവണമെന്നില്ല.
പക്ഷേ യാത്രയുടെ ലക്ഷ്യസ്ഥാനം കൃത്യമായിരിക്കും. അതുകൊണ്ട് ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആർക്കും ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കാം. മനുഷ്യരുടെ രൂപം വെച്ച് അളക്കാതിരിക്കാൻ ശ്രമിക്കാം.
രൂപം എന്തെങ്കിലും ഒക്കെ ആവട്ടെ. നിറം ഏതെങ്കിലും ഒക്കെ ആവട്ടെ. യാത്രയില്‍ നമുക്ക് കൈപിടിച്ചു പരസ്പരം താങ്ങായി നില്‍ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.