കോഴിക്കോട്: പാർട്ടിയില്‍ നിന്ന് ചിലർ ബന്ധപ്പെട്ടിരുന്നതായി കൊടുവള്ളി മുൻ എംഎല്‍എയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ്.
പാർട്ടി നേതാക്കളുമായി ചർച്ച തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടെ നോക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊടുവള്ളി മണ്ഡലത്തില്‍ താൻ കൊണ്ടുവന്ന വികസന പ്രവർത്തികള്‍ മന്ത്രി റിയാസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കാരാട്ട് റസാഖ് രംഗത്ത് വന്നത്. വികസന പ്രശ്നങ്ങളില്‍ തന്റെ നിർദ്ദേശം അവഗണിച്ച് മന്ത്രി മുഹമ്മദ് റിയാസ് ലീഗിനൊപ്പം നില്‍ക്കുകയാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊടുവള്ളിയില്‍ ബൈപ്പാസ് അടക്കം നിർദ്ദേശങ്ങള്‍ നേരത്തെ എംഎല്‍എ ആയിരിക്കുമ്പോള്‍ കാരാട്ട് റസാക്ക് മുന്നോട്ടുവച്ചിരുന്നു.
പി.വി അൻവറുമായി അടുപ്പം പുലർത്തുന്ന കാരാട്ട് റസാഖിനോട് മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് അധ്യക്ഷ പദവി രാജിവെക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഇതോടെയാണ് റസാഖ് പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. പാർട്ടിയുമായി ഇടഞ്ഞ് പരസ്യമായി രംഗത്ത് വന്ന പിവി അൻവറിന് തുടക്കത്തില്‍ പിന്തുണ പ്രഖ്യാപിച്ച റസാഖ്, പിന്നീട് പിൻവാങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.