കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ.
കഴിഞ്ഞ തവണ മൂന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് അവർ ജയിച്ച മണ്ഡലമാണ്. ഇത്തവണയും അവർക്ക് കിട്ടേണ്ട വോട്ടുകള്‍ തന്നെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ മാധ്യമപ്രവർത്തകർ സത്യൻ മൊകേരിക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും ജി.സുധാകരൻ വിമർശിച്ചു. സാധാരണക്കാർക്കിടയില്‍ പ്രവർത്തിച്ച് ഉയർന്നു വന്നയാളാണ് സത്യൻ മൊകേരി. മുൻ എം.എല്‍.എയായിരുന്നു അദ്ദേഹം.
മന്ത്രിയാവാൻ പോലും സാധ്യതയുണ്ടായിരുന്ന ആളായിരുന്നു സത്യൻ മൊകേരി. എന്നാല്‍, സത്യൻ മൊകേരിയെ കുറിച്ച് ഒരു വരിപോലും എഴുതാൻ കേരളത്തിലെ മാധ്യമങ്ങള്‍ തയാറാവുന്നില്ല. ഇതാണോ പത്രധർമ്മമെന്നും ജി.സുധാകരൻ ചോദിച്ചു.
പ്രിയങ്ക ഗാന്ധിയെ ഇന്ദിരയുമായി താരതമ്യം ചെയ്യുന്നവരുണ്ട്. അടിയന്തരാവസ്ഥക്ക് കാരണക്കാരിയായ ഇന്ദിരയുമായി താരതമ്യം ചെയ്ത് കിട്ടുന്ന വോട്ട് കൂടി ഇല്ലാതാക്കാനാണോ ഇത്തരക്കാർ നോക്കുന്നത്. എ.സി റൂമില്‍ നിന്നും ഇറങ്ങി വരുന്നവരെയല്ല ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയെന്നും ജി.സുധാകരൻ പറഞ്ഞു.
സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച് അല്‍പം വിയർപ്പുമായി വോട്ടു ചോദിക്കാൻ വരുന്നവരയെ അവർക്ക് ഇഷ്ടമാകു. മാധ്യമങ്ങളോട് ആരെങ്കിലും ശരീരശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ജി. സുധാകരൻ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.