കോട്ടയം: കോരുത്തോട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്കില്‍ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതില്‍ കിഷോർ എന്നിവരാണ് മരിച്ചത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റു. അതേസമയം, മണിക്കൂറുകളുടെ മാത്രം ഇടവേളകളില്‍ സംസ്ഥാനത്താകെ അഞ്ച് പേരാണ് വാഹനാപകടത്തില്‍ മരിച്ചത്.ഇരവിപുരത്തും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്. തകർന്നു കിടക്കുന്ന തീരദേശ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. അതിനിടെ ആലപ്പുഴയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.
ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21)വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. പുന്നപ്ര കാർമല്‍ കോളേജിലെ വിദ്യാർത്ഥിയാണ് സഞ്ജു.
കോളേജിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.