കിളിരൂര്‍ കേസിലെ വിഐപി ആര്?: വർഷങ്ങൾക്ക് ശേഷം സത്യം വെളിപ്പെടുത്തി ശ്രീലേഖ ഐപിഎസ്,

കിളിരൂർ കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്ന് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനൊരു വിഐപി ഇല്ലെന്നും അതിന്റെ പേരില്‍ ധാരാളം പേർ പഴി കേട്ടതാണെന്നും ശ്രീലേഖ പ്രതികരിച്ചു.

 വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്. ഒരു പാവം പെണ്‍കുട്ടിയെ നശിപ്പിച്ച കേസ്. കുത്തിപ്പൊക്കി വലിയ വിവാദമാക്കിയ കേസ്. പൊളിറ്റിക്കല്‍ മൈലേജിന് വേണ്ടിയാണ് വിഐപി ഫാക്‌ടർ കേസില്‍ കൊണ്ടുവന്നതെന്ന് ശ്രീലേഖ വെളിപ്പെടുത്തി.

ബിജെപിയില്‍ ചേർന്ന സാഹചര്യം വളരെ ആകസ്‌മികമായാണെന്നും ശ്രീലേഖ പറഞ്ഞു. ഒരു സ്ഥാനവും ലഭിക്കുമെന്ന ഉദ്ദേശ്യത്തിലല്ല പാർട്ടിയില്‍ ചേർന്നത്. റിട്ടയർമെന്റ് ജീവിതം വളരെ ആസ്വദിച്ച്‌ മുന്നോട്ട് പോവുകയാണ്.

ആ സാഹചര്യത്തിലാണ് ക്ഷണവുമായി ബിജെപിക്കാർ എത്തുന്നത്. പലപ്പോഴും താല്‍പര്യമില്ല എന്ന് പറഞ്ഞ് മാറ്റിവച്ച കാര്യമാണ്. വയനാട്ടില്‍ പ്രചരണത്തിന് നേതാക്കള്‍ വിളിക്കുകയാണെങ്കില്‍ പോകും. അത് തന്റെ ഉത്തരവാദിത്തമണെന്നും ശ്രീലേഖ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !