കോട്ടയം: ബലാത്സംഗക്കേസില്‍ ഗുണ്ട പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍, ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരില്‍ നിന്നാണ് അറസ്റ്റുചെയ്തത്.
ഗുണ്ടാസംഘത്തലവന് ഓംപ്രകാശിന്റെ കൂട്ടാളിയാണ്.ജില്ലയിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേര്‍ക്കൊപ്പം കോതനല്ലൂരിലെ വാടക വീട്ടില്‍നിന്നും രാത്രി 10-ന് ഇയാളെ പിടികൂടിയത്.
വാടകവീട്ടില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. കൊച്ചിയില്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയുമായി പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.