കോട്ടയം: യുഡിഎഫിന്റെ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു.
രാവിലെ 9 മണിയോടെയാണ് അദ്ദേഹം പുതുപ്പള്ളിയില്‍ എത്തിയത്. എം എല്‍ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, മുൻ എംഎല്‍എ കെ സി ജോസഫ്, അഡ്വ. ടോമി കല്ലാനി , ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാതൃൂസ്, അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ എത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന വാർത്തയ്ക്ക് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ദൗർഭാഗ്യകരമായ വാർത്തയാണ് ഇത്. ഒരു വാർത്ത നല്‍കുമ്പോള്‍ വാർത്തയില്‍ പരാമർശിക്കപ്പെടുന്നവരോട് സംസാരിക്കാൻ മര്യാദ കാണിക്കണം.
വൈകാരിക വിഷയം വാർത്തയാക്കുമ്പോള്‍ ജാഗ്രത കാണിക്കണം.തന്നെയും ചാണ്ടി ഉമ്മനെയും ഈ വാർത്ത ഏറെ വേദിപ്പിച്ചു എന്നും രാഹുല്‍ പറഞ്ഞു. സരിൻ പാലക്കാട് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.
അദ്ദേഹം ഒടുവില്‍ സംസാരിച്ചതും കോണ്‍ഗ്രസുകാരനായാണ്.ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മൂലധനം വിശ്വാസ്യതയാണ്. സരിനുമായി നേരത്തെ ഫോണില്‍ വിളിച്ചിരുന്നു. പിന്തുണ അറിയിച്ചിരുന്നു.
അദ്ദേഹത്തിന് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് പാർട്ടിയാണ് എന്നും രാഹുല്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ നിന്നും രാഹുല്‍ പാലക്കാട്ടേക്ക് പുറപ്പെട്ടു. വൈകിട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.