കോട്ടയം മെഡിക്കൽ കോളെജിന് ജോർജ് ജോസഫ് പൊടി പാറ എന്ന് പേരിടണം: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് മെഡിക്കൽ കോളേജ് യഥാർത്യമാക്കിയ ജോർജ് ജോസഫ് പൊടിപാറയുടെ പേര് മെഡിക്കൽ കോളേജിന് നൽകാൻ ഭരണപക്ഷവും പ്രതിപക്ഷവും താല്പര്യമെടുക്കാത്തത് അദ്ദേഹത്തെ സ്വതന്ത്ര്യനായി ഏറ്റുമാനൂരിലെ ജനങ്ങൾ തിരഞ്ഞെടുത്തതിനാലാണന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

പാടകശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ മൂത്തത്, പുളിക്കപ്പറമ്പിൽ വലിയ സാർ, ഇടച്ചേത്ര വർക്കി, വലിയവീട്ടിൽ പോത്തച്ചൻ, പൊടിപാറ മാണിച്ചൻ, ചാക്കോച്ചൻ എന്നിവരയും പാലമറ്റം, പ്ലാത്തോട്ടം, പ്ലാക്കിയിൽ, ഉറുമ്പുംകുഴി, തെക്കേടം, മൂക്കോച്ചേരി എന്നീ കുടുംബാംഗങ്ങളേയും ഏകോപിപ്പിച്ചു കൊണ്ട്  400 ഏക്കർ സ്ഥലം ലഭ്യമാക്കാൻ മുൻകൈ എടുക്കുകയും, 

തൻ്റെ സ്വന്ത് പേരിലുള്ള ഭൂമികൂടി  വിട്ടു നൽകിക്കൊണ്ട് മെഡിക്കൽ കോളേജ് അനുവദിപ്പിക്കുകയും അന്ന് മന്ത്രിയായിരുന്ന വി. കെ വേലപ്പൻ മെമ്മോറിയൽ എന്നെ പേരിൽ ബഹുനില മന്ദിരം പണിത് സൗജന്യമായി നൽകുകയും ചെയ്ത ഏറ്റുമാനൂരിൻ്റെ മുൻ എം എൽ എ ജോർജ് ജോസഫ് പൊടിപാറയുടെ പേര് മെഡിക്കൽ കോളേജിന് നാമകരണം ചെയ്യാൻ സംസ്ഥാന ഗവണ്മെന്റ് നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

രോഗികൾക്ക് സൗജന്യമായി നൽകിയിരുന്ന മരുന്ന് വിതരണം പുനരാരംഭിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്കിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് അംഗണത്തിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാർട്ട ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജി തെള്ളകം ആധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര ,സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് ആമ്പലാറ്റിൻ, അഡ്വ സെബാസ്റ്റ്യൻ മണിമല, കോട്ടയം ജോണി, ലൗജിൻ മാളിയേക്കൽ, ജോയി സി കാപ്പൻ ,ബിജു കണിയമല, രമാ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, ജി ജഗദീശ് , സുരേഷ് തിരുവഞ്ചൂർ, സോജോ പുളിന്താനത്ത്,

 സന്തോഷ് മൂക്കിലക്കാട്ടിൽ, സന്തോഷ് വള്ളോംകുഴി, ബിജു തോട്ടത്തിൽ, മനോജ് മാടപ്പള്ളി , ടോമി താണോലിൽ, ഗോപകുമാർ വി. എസ് ,സതീഷ് കോടിമത, പി ബി സുരേഷ് ബാബു , കുര്യൻ കണ്ണംകുളം, രമേശ് വി ജി , പി എസ് വിനായകൻ,പി കെ സുരേഷ്, ബൈജു എം ജി , ശ്രീധരൻ നട്ടാശേരി, പ്രകാശ് മണി, അഖിൽ ഇല്ലിക്കൽ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പ്രതീകാത്മകമായി കോട്ടയം മെഡിക്കൽ കോളേജിന് ജോർജ് ജോസഫ്പൊടിപാറ മെമ്മോറിയൽ കോട്ടയം മെഡിക്കൽ കോളേജ് എന്ന് ആലേഖനം ചെയ്ത ഫലകം പ്രവർത്തകരുടെ നേത്യത്വത്തിൽ  മെഡിക്കൽ കോളേജ് അംഗണത്തിൽ സ്ഥാപിച്ചു. ഇതുമായി ബന്ധപെട്ട് ഏറ്റുമാനൂർ എം എൽ എയും മന്തിയുമായ വി എൻ വാസവന് നിവേദനം നൽകുമെന്നും സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഗോതമ്പു പാടത്തെ താമര പൂക്കൾ കണക്കും കളികളും | Lotus flowers in the wheat field !!

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !