കൊല്ലം: കൊല്ലത്ത് കോഴിയിറച്ചി കച്ചവടത്തിന്റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നടത്തിയ പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
മുണ്ടക്കലിലെ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് കണ്ടെത്തിയിരുന്നത്. മുണ്ടക്കല്‍ സ്വദേശി രാജയാണ് പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്നത്.ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുണ്ടക്കലിലെ രാജയുടെ വീട്ടില്‍ രാത്രിയും പകലും നിരവധിയാളുകള്‍ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിന്റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നടത്തുകയായിരുന്നു. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും ആദ്യം തന്നെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് 200 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ഒമ്പത് ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ഇവ തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. പ്രതി രാജ നിലവില്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നാണ് എക്സൈസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.