കൊല്ലം: ഒയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടില്‍ വിനോദ് കുമാര്‍(42) ആണ് മരിച്ചത്.
ഇന്നലെ രാത്രി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.വിനോദിന്റെ മക്കളായ മിഥുന് (18) വിസ്മയ (14) എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.ഇരുവരും തീരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വിനോദ് കുമാര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.
ഉറങ്ങി കിടന്ന മക്കളെ തീ കൊളുത്തിയ ശേഷം വിനോദ് കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ചതിനിടെ കുട്ടികള്‍ക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.