കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് നഗ്നചിത്രം കൈവശപ്പെടുത്തിയ കേസില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയെ (38) പോക്സോ നിയമപ്രകാരം അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചിത്രം കൈവശപ്പെടുത്തിയശേഷം ഷെമീർ അലി ഭീഷണിപ്പെടുത്തിയതോടെയാണ് വിദ്യാർഥിനി ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തുടർന്ന് ചൈല്‍ഡ് ലൈൻ അഞ്ചല്‍ പോലീസിനെ അറിയിച്ചു.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇത്തരത്തില്‍ 30 പെണ്‍കുട്ടികളുമായി ഇയാള്‍ ചാറ്റ് ചെയ്തു വരുന്നതായും പോലീസ് കണ്ടെത്തി. സഞ്ജു എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുന്നത്.
അഞ്ചല്‍ എസ്.എച്ച്.ഒ. ഹരീഷ്, എസ്.ഐ. പ്രജീഷ്കുമാർ, സീനിയർ സി.പി.ഒ.മാരായ വിനോദ്കുമാർ, അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.