കൊല്ലം:മുടിക്കൈ പഞ്ചായത്തിലെ കുണ്ടറയില്‍ 5000 ചതുരശ്രയടിയിലധികം വിസ്തൃതിയില്‍ പ്രകൃതിദത്തമായി രൂപാന്തരപ്പെട്ട ഗുഹയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യാധിവാസമുണ്ടായിരുന്നതിന്‍റെ സൂചനകള്‍ കണ്ടെത്തി.
ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം, ആർക്കിടെക്‌ട് നമ്രത ഗോപൻ എന്നിവർ നടത്തിയ നിരീക്ഷണത്തിലാണു പുരാതനമായ ഇരുമ്പായുധങ്ങള്‍ കൊണ്ട് കൊത്തിയതിന്‍റെയും ചുമരുകളില്‍ കോറിയിട്ടതിന്‍റെയും അടയാളങ്ങള്‍ കണ്ടെത്തിയത്.ഗുഹയുടെ മധ്യഭാഗത്ത് ഇരുപതടിയോളം ഉയരമുണ്ട്. വായുസഞ്ചാരത്തിനായി രണ്ടടി വ്യാസത്തില്‍ മഹാശിലാ സ്മാരകങ്ങളായ ചെങ്കല്ലറകളുടേതിനു സമാനമായ ദ്വാരം നിർമിച്ചിട്ടുണ്ട്.
കൂടാതെ അള്‍ത്താര പോലുള്ള രൂപം ഗുഹയുടെ മധ്യഭാഗത്തായി ചുമരില്‍ കോറിയിട്ടിട്ടുണ്ട്. ഇതിലേക്ക് സൂര്യപ്രകാശം പതിക്കുന്ന രീതിയില്‍ മുപ്പത് അടി ദൂരെയായി ഗുഹയുടെ മുകള്‍ഭാഗത്ത് ചതുരാകൃതിയിലുള്ള സുഷിരവും കാണുന്നുണ്ട്.
ശിലായുഗ കാലഘട്ടത്തിലോ മഹാശിലായുഗത്തിലോ ഇവിടെ മനുഷ്യാധിവാസമുണ്ടായിരുന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരാൻ പുരാവസ്തു വകുപ്പ് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയാല്‍ കഴിയുമെന്ന് ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.