കൊല്ലം: കൊല്ലം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയില്‍ രാജുവിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയില്‍ രാജുവിനെ ഉടൻ മാറ്റാനാണ് സാധ്യത.
താല്‍ക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നീക്കം.ഭർത്താവിൻ്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിയോട് ചെയർമാൻ കോട്ടയില്‍ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനങ്ങള്‍ ചെയർമാൻ്റെ രാജി ആവശ്യപെട്ട് സമരത്തിലാണ്.
സിപിഎം അനുഭാവിയാണെന്ന് വ്യക്തമാക്കിയ യുവതി കോട്ടയില്‍ രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ചെയർമാനോട് വിശദീകരണം തേടി.
ഇക്കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. കോട്ടയില്‍ രാജുവിനെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാനാണ് നീക്കം. സമ്മേളന കാലത്ത് ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന പരാതി പാർട്ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്നാണ് കോട്ടയില്‍ രാജുവിൻ്റെ വിശദീകരണം.
നഗരസഭ ചെയർമാൻ സ്ഥാനം 4 വർഷം സിപിഎമ്മിനും 1 വർഷം സിപിഐയ്ക്കും എന്നാണ് മുന്നണി ധാരണ. ലൈംഗികാരോപണത്തിൻ്റെ പേരില്‍ കോട്ടയില്‍ രാജുവിനെ മാറ്റിയാലും ധാരണ പ്രകാരമുള്ള സ്വാഭാവിക നടപടി എന്നാകും പാർട്ടിയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.