കണ്ണൂർ: കണ്ണൂർ കൊട്ടിയൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്
സ്വകാര്യ ബസിലെ ഡ്രൈവര്‍ പേരിയ ആലാറ്റിന്‍ സ്വദേശി സായന്തി(29)ന് കൈക്കും തലക്കും ഗുരുതര പരിക്കേറ്റു. ടൂറിസ്റ്റ് ബസ് യാത്രക്കാരായ ധര്‍മടം സ്വദേശികളായ ഷീന(52), ഷംന(49), സ്വകാര്യ ബസ് യാത്രക്കാരായ പുല്‍പ്പള്ളി സ്വദേശിനി പുഷ്പ(42), പേരിയ സ്വദേശിനി ഗിരിജ(44), ഭര്‍ത്താവ് സുരേഷ്(48), സാറാമ്മ(78),ഷേര്‍ലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയില്‍(58), അക്ഷയ്, വിപിന്‍കുമാര്‍(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ ഉൾപ്പെടെ16 പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ,,
0
ശനിയാഴ്ച, ഒക്ടോബർ 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.