കണ്ണൂർ: ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നു പി ജയരാജന്. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എംജി സര്‍വകാലശാലയിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയരാജൻ. കലാലയങ്ങളില്‍ മുസ്ലിം ആരാധനാ കൂട്ടായ്മ ഉണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമം നടത്തുന്നു. മൂവാറ്റുപുഴ കോളേജില്‍ കണ്ടത് അതാണ്.ഇസ്ലാമിസ്റ്റുകളാണ് ഇതിന്റെ എല്ലാം ഉറവിടം. ക്യാമ്പസുകളില്‍ എസ്എഫ്ഐയെ ആണ് ഇവര്‍ ലക്ഷ്യമിടുന്നത്. ക്യാമ്പസുകളില്‍ മതസൗഹര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമില്ലാത്തവര്‍ അല്ല, ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ ആണ് തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍. കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ മാധ്യമങ്ങളെ അതിനായി ഉപയോഗിച്ചു.
വികസന പ്രശ്നങ്ങള്‍ അവകാശപ്പെട്ട് ഇസ്ലാമിസ്റ്റുകള്‍ ഇടപെടുകയും അതിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ഉദാഹരണമാണ്.
അതിനു സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്. മഅദനിയുടെ തീവ്ര പ്രസംഗങ്ങള്‍ കേട്ട കണ്ണൂരിലെ ഒരു സംഘം ചെറുപ്പക്കാര്‍ നായനാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയിരുന്നു.
നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മഅദനിയെ അറസ്റ്റ് ചെയ്ത വൈരാഗ്യം ആയിരുന്നു കാരണം. നായനാരുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അന്ന് ഗൂഢാലോചന നടത്തിയ പ്രതികളില്‍ ഒരാള്‍ കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ആണ് ഗൂഢാലോചന പൊളിഞ്ഞത്. ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.