എഡിഎം നവീൻ ബാബുവിന്‍റെ മരണം: മൊഴി നല്‍കാൻ സാവകാശം തേടി പി.പി. ദിവ്യ; പ്രശാന്തിന്റെയടക്കം മൊഴിയെടുത്തു

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നൽകാൻ സാവകാശം തേടി പി. പി. ദിവ്യ

ഇന്നലെ ജില്ലാ കളക്ടറേറ്റിലെത്തിയ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ.ഗീത കളക്ടർ അരുണ്‍ കെ.വിജയൻ, ഡെപ്യൂട്ടി കളക്ടർമാർ, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍, പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്ത്, എഡിഎമ്മിന്‍റെ ഡ്രൈവർ ഷംസുദ്ദീൻ തുടങ്ങിയവരുടെ മൊഴിയെടുത്തു.

യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ ,പെട്രോള്‍ പമ്പിന് എൻഒസി നല്‍കിയ ഫയല്‍ നടപടികള്‍, കൈക്കൂലി ആരോപണത്തിന്‍റെ വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിച്ചത്.

വീഡിയോ തെളിവുകളുള്‍പ്പെടെ ശേഖരിച്ചെന്നും ഒരാഴ്ചക്കുളളില്‍ വിശദ റിപ്പോർട്ട് നല്‍കുമെന്നും എ. ഗീത പ്രതികരിച്ചു. എട്ട് മണിക്കൂറിലധികമാണ് കളക്ടറേറ്റ് ഹാളില്‍ മൊഴിയെടുപ്പ് നീണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !