കോതമംഗലം: ദേശീയപാതയില്‍ ആറാം മൈലില്‍ കെ.എസ്.ആർ.ടി.സി.ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. 15 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
നേര്യമംഗലം അടിമാലി റോഡില്‍ ആറാം മൈലിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2.17 നാണ് അപകടം. മൂന്നാറില്‍നിന്ന് തൊടുപുഴ, കോട്ടയംവഴി അടൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആറ് പേരെ കോതമംഗലം എം.ബി.എം.എം. ആശുപത്രിയിലും ഒരാളെ ധർമ്മഗിരി ആശുപത്രിയിലും ഒരാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി, പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റ് യാത്രക്കാരെ അടിമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറാം മൈല്‍ വളവിലാണ് അപകടം. ഓടികൂടിയ നാട്ടുകാരും ഹൈവെ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.